കത്രിന കെയിഫ് ന്യുമറോ യൂനോ ആക്ട്രസ് പദവിയില്‍ എത്തപ്പെട്ടു

single-img
27 December 2013

Bollywood Actress Katrina Kaif Photo Blog 020ബോളിവുഡില്‍ ധൂം 3 വമ്പന്‍ ഹിറ്റായതോടെ കത്രിന കെയിഫിന്റെ താര പദവി ഉയര്‍ന്നു.2013 തുടക്കം അവരുടെ കരിയറില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.എന്നാല്‍ ഇതേ സമയം ദീപികയുടെ മാര്‍ക്കറ്റിങ് നല്ല നിലയില്‍ തുടരുകയും ധാരാളം ഓഫറുകള്‍ അവരെ തേടിയെത്തുകയും ചെയ്തു.നീണ്ട കാത്തിരിപ്പിനൊടുവില്‍ ധൂമിന്റെ മൂന്നാം പതിപ്പ് കത്രിനയെ തേടിയെത്തി.തുടര്‍ന്ന് ധൂം3 കത്രിനയുടെ ലൈഫ് തന്നെ മാറ്റിമറിച്ചുവെന്ന് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നതില്‍ അതിശയോക്തിയില്ല, കാരണം ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു അവര്‍ കാഴ്ചവച്ചത്.മറ്റൊന്ന് റീലാസായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭീമമായ കളഷല്‍ നേടിയ ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല.ധൂം3 യുടെ പടുകൂറ്റന്‍ വിജയത്തോടെ കത്രിന ഇന്ത്യല്‍ സിനിമ ലോകത്തെ ന്യുമറോ യൂനോ ആക്ട്രസ് പദവിയില്‍ എത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന് ബോക്‌സ് ഓഫിസില്‍ നിന്നും ദീപിയുടെ സ്ഥാനം ഏറെ ദൂടെയായിയെന്നത് ബോളിവുഡിലെ പുതിയ വര്‍ത്തമാനം.