ബാംഗളൂരില്‍ സമരത്തിലായിരുന്ന നാല് അധ്യാപികമാര്‍ ആത്മഹത്യക്കു ശ്രമിച്ചു

single-img
27 December 2013

bangalore-mapതടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്ന നാല് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ ആത്മഹത്യക്കു ശ്രമിച്ചു. സെന്‍ട്രല്‍ ബാംഗളൂരില്‍ ഫ്രീഡം പാര്‍ക്കിലാണ് കീടനാശിനി കഴിച്ച് അധ്യാപികമാര്‍ ആത്മഹത്യാശ്രമം നടത്തിയത്. കീടനാശിനി കഴിക്കാനായി കൈയിലെടുത്ത മറ്റു രണ്ടു അധ്യാപികമാരെ മറ്റുള്ളവര്‍ തടഞ്ഞു. ആത്മഹത്യക്കു ശ്രമിച്ച അധ്യാപികമാരെ മല്ലേശ്വരത്തെ കെ.സി. ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മുതലാണ് അധ്യാപികമാര്‍ സമരം ചെയ്തിരുന്നത്. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പ്രശ്‌ന പരിഹാരത്തിനായി സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും പറയപ്പെടുന്നു.