ആസിഡ് ആക്രമണമേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

single-img
27 December 2013

ലുധിയാന/മുംബൈ: ആസിഡ് ആക്രമണത്തിൽ 22കാരിയായ ലുധിയാന സ്വദേശി മരണപ്പെട്ടു. ഡിസംബർ 7നാണു യുവതി ബ്യൂട്ടി പാർലറിൽ പോയി മടങ്ങുമ്പോൾ ആസിഡ് ആക്രമണത്തിനു ഇരയാകുന്നത്. വിവാഹത്തിനു ഏതാനും നാളുകൾ മാത്രമുള്ളപ്പോഴാണു യുവതിയുടെ മേൽ ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടാ‍കുന്നത്. ഉടൻ തന്നെ ലുധിയാനയിലെ DMC ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മികച്ച ചികിത്സകൾക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയായിരുന്നില്ല സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം കുടുംബ പക വീട്ടിയതാണെന്നു കരുതുന്നു. എന്നാൽ മറ്റൊരു അഭ്യൂഹം എങ്ങനെയാണ്, ‘25കാരനായ യുവാവ് നിരവധി തവണ യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെങ്കിലും യുവതി വഴങ്ങിയില്ല. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് യുവാവ് ഇത്തരത്തിൽ ചെയ്തത്‘.ഈ സംഭവത്തിൽ മറ്റു മൂന്നു പേർക്കു കൂടി പരിക്കു പറ്റി എങ്കിലും ഗുരുതരമല്ല.
25കാരനായ യുവാവ് സംഭവ സ്ഥലത്തു നിന്നു ഉടൻ തന്നെ രക്ഷപ്പെട്ടു. ഒരു സ്ത്രീയും ഉൾപ്പെടുന്ന ആറംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ ആണു.