പെട്രോള്‍ പമ്പുകള്‍ 27ന് അടച്ചിടുന്നു

single-img
26 December 2013

Nv Jaleel - Petrol27നു സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് അറിയിച്ചു. പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ലൈസന്‍സുകള്‍ പിന്‍വലിക്കുക, ഇന്ധനവിലയുടെ അഞ്ചു ശതമാനം ഡീലര്‍ കമ്മീഷന്‍ നല്‍കുക, പെട്രോള്‍ പമ്പുകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, താപവ്യതിയാനം മൂലം ഡീലര്‍മാര്‍ക്കുണ്ടാകുന്ന ഇന്ധന നഷ്ടം കമ്പനികള്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തുന്നതെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.