മഹാഭാരതം പുതിയ 3ഡി പരിവേഷത്തില്‍

single-img
26 December 2013

മുംബെ:ക്രിസ്തുമസ് ആഘോഷനിറവില്‍ കുട്ടികള്‍ക്കായുള്ള മഹാഭാരതം 3ഡി അനിമേഷന്‍ പുറത്തിറങ്ങുന്നു.7 വര്‍ഷത്തെ കഠിന പ്രയത്നത്തിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നതെന്ന് ചിത്രത്തിന്റെ ശില്പി ആമന്‍ ഖാല്‍ വെളിപ്പെടുത്തി.ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി നല്ലൊരു തുക ഇതിനോടകം ചെലവായി,എന്നാല്‍ അനിമേഷന്റെ ക്വാളിറ്റി കൂടുതല്‍ മെച്ചപ്പെടുത്തന്‍ ബജറ്റ് വേണ്ടിയിരുന്നു.കൂടാതെ ഇതിലെ ഓരോ കഥാപത്രത്തിനും ശബ്ദം നല്‍കി സഹായിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളായിരുന്നു.അതില്‍ ബിഗ് ബി,അജയ് ദേവഗന്‍,സണ്ണി,വിദ്യാ ബാലന്‍,അനില്‍ കപ്പൂര്‍,ജാക്കി ഷെറഫ്,അനുപം ഖേര്‍,മനോജ് വാജ്പേയ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.2007മുതല്‍ മഹാഭാരതത്തിന്റെ തിരക്കഥ രചിച്ചു തുടങ്ങി.ഏറെ ബുദ്ധിമുട്ടുകള്‍ നിമ്മാണത്തിനിടെ ഉണ്ടായെങ്കിലും പ്രേക്ഷകര്‍ പ്രത്യേകിച്ച് കുട്ടികള്‍ ഇത് ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ആമന്‍ ഖാല്‍ .