മന്ത്രിമാരെ ചൊല്ലി ആം ആദ്മിയില്‍ ഭിന്നത

single-img
25 December 2013

മന്ത്രിസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപം തുടങ്ങി.മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇടഞ്ഞ വിനോദ് കുമാര്‍ ബിന്നി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണനല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് റദ്ദാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്. പിന്തുണക്കാര്യത്തില്‍ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി തന്നെയാണ് വെളിപ്പെടുത്തിയത്.

ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍നിന്ന് എ.എ.പി ടിക്കറ്റില്‍ ജയിച്ച വിനോദ്കുമാര്‍ ബിന്നി കെജ്രിവാള്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കെജ്രിവാളിന്‍െറ വീട്ടില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗം മന്ത്രിമാരെക്കുറിച്ച് ധാരണയിലത്തെിയപ്പോള്‍ ബിന്നി പുറത്തായി. ബിന്നി കെജ്രിവാളിനെ കണ്ട് പ്രതിഷേധമറിയിച്ചു. ഇദ്ദേഹം ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തി സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, കെജരിവാള്‍ മുഖ്യമന്ത്രിയായ ഏഴംഗ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.