ആം ആദ്മിക്കുള്ള പിന്തുണ നിരുപാധികമല്ലെന്ന് ഷീല ദീക്ഷിത്

single-img
24 December 2013

Sheila Dikshitആം ആദ്മി പാര്‍ട്ടിക്കുള്ള പിന്തുണ നിരുപാധികമല്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. മോശം പ്രകടനം കാഴ്ചവച്ചാല്‍ പിന്തുണ പിന്‍വലിക്കും. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എഎപിക്കു കഴിയട്ടെ എന്ന് അവര്‍ ആശംസിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നു ബിജെപി നിയമസഭാകക്ഷി നേതാവ് ഹര്‍ഷവര്‍ധന്‍ കുറ്റപ്പെടുത്തി.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേജരിവാളിനു കഴിയട്ടെ. നടപ്പിലാക്കാന്‍ കഴിയാത്തതാണ് പല വാഗ്ദാനങ്ങളുമെന്ന് നമുക്ക് അറിയാവുന്നതാണ്. ഏതായാലും അദ്ദേഹത്തിന്റെ വിശ്വാസമനുസരിച്ചുതന്നെ അതു നടപ്പിലാക്കാന്‍ അവസരം കിട്ടിയിരിക്കുകയാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. എഎപിക്കു പുറത്തുനിന്നുള്ള പിന്തുണ മാത്രമേയുള്ളുവെന്നു പിസിസിയും അറിയിച്ചു.