വയനാട്ടില്‍ വാഹനാപകടം; രണ്ടു മരണം

single-img
24 December 2013

Waynaduടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ലോറി ഡ്രൈവര്‍ നെന്മേനി മലങ്കര പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ മകന്‍ മനു (24), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മേപ്പാടി താഴെ അരപ്പറ്റ ചേനാട്ടുകുഴിയില്‍ യൂസഫിന്റെ മകന്‍ ഷാനില്‍ (32) എന്നിവരാണ് മരിച്ചത്. പെരിക്കല്ലൂര്‍ വല്ലത്ത് മേരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

വിവാഹസംഘം സഞ്ചരിച്ച ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാത 212-ല്‍ താഴെമുട്ടില്‍ പാലത്തിന് സമീപമായിരുന്നു അപകടം. പത്തനംതിട്ടയില്‍ വിവാഹനിശ്ചയത്തിന് പോയി തിരിച്ചുവരികയായിരുന്ന പുല്പള്ളി പെരിക്കല്ലൂര്‍ സ്വദേശികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ പകുതിയോളം സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന എല്ലാവരും പെരിക്കല്ലൂര്‍ സ്വദേശികളാണ്.