കെജരിവാളിനും കൂട്ടർക്കും സെക്യൂരിറ്റി വേണ്ട

single-img
24 December 2013

ഡല്‍ഹി:ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പുതിയ ചില ഭരണപരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു.സ്റ്റേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് പേരുകുറിക്കപ്പെട്ട അരവിന്ദ് കെജരിവാളിനും അദ്ദേഹത്തിന്റെ 27 സഹപ്രവര്‍ത്തകര്‍ക്കും ഇസഡ് കാറ്റഗറി സെക്യൂരിറ്റിയുടെ ആവശ്യമില്ല.കൂടാതെ പൈലറ്റ് വാഹനം,പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസേഴ്സ് തുടങ്ങി നിലവില്‍ നല്‍കുന്നതായ യാതൊരു സുരക്ഷാക്രമീകരണങ്ങളും ആം.ആംദ്മി.പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതു സംബന്ധിച്ചുള്ള കത്ത് അദ്ദേഹം പോലീസ് മേധാവികള്‍ക്ക് 

കൈമാറി.നിലവില്‍ മറ്റ് സ്റ്റേറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ സെക്യൂരിറ്റി സംവിധാനങ്ങളാണ് വി.ഐ.പികള്‍ക്ക് ഡല്‍ഹിയില്‍ നല്‍കി പോരുന്നത്.ഈയിനത്തില്‍ ഭീമമായ ഒരു തുക സ്റ്റേറ്റിന് നീക്കിവക്കേണ്ടി വരുന്നു.ദൈവമാണ് തന്റെ സെക്യൂരിറ്റിയെന്നും അതില്‍ അദ്ദേഹത്തിന്റെ തണലില്‍ കഴിയുന്നതാണ് ഏറെ സുരക്ഷിതമെന്ന് അദ്ദേഹം പറഞ്ഞു.