അക്ഷയ് കുമാറിനെ കാണാൻ 42 ദിവസം കാല്‍നടയായി ആരാധകനെത്തി

single-img
24 December 2013

മുംബെ: പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിനെ കാണാനായി ആരാധകന്റെ സാഹസികയാത്ര.ഹരിയാനയില്‍ നിന്നും മുംബെ വരെ 42 ദിവസം കാല്‍നടയായാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. കൃത്യമായ ഭക്ഷണമോ,ഉറക്കമോ കൂടാതെ ദിവസവും 45 കിലോമീറ്റര്‍   നടന്നാണു പ്രിയ താരത്തെ കാണാനെത്തിയത്.രാത്രികാലങ്ങളില്‍ ഏതെങ്കിലും കടത്തിണ്ണയില്‍ അഭയം പ്രാപിക്കും.എന്നാല്‍ പോലീസ് പെട്രോളിങില്‍ പലപ്പോഴും ഉറക്കം നഷ്ടപ്പെട്ടിരുന്നു .തന്റെ ആരാധ്യ പുരുഷനെ ഒരിക്കലെങ്കിലും നേരില്‍ കാണാനുള്ള ആഗ്രഹമാണ് ഇങ്ങനെയൊരു യത്രക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ബസ് യാത്രക്കുള്ള  പണമില്ലാത്തതിനാലാണു കാൽനടയാത്ര എന്ന മാർഗം സ്വീകരിച്ചത്.ഒടുവില്‍ അക്ഷയിന്റെ വീടിനു മുന്നിലെത്തിയപ്പോഴാണ്  തന്റെ ആരാധനാപാത്രം അവിടെയില്ല എന്നുള്ള സത്യം അദ്ദേഹം അറിയുന്നത്. എങ്കിലും ആരാധകന്‍ പിന്മാറാന്‍ തയ്യാറായില്ല.തുടര്‍ന്ന് റോഡരുകില്‍ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കിയ അയല്‍വാസികള്‍ ഭക്ഷണവും മറ്റും നല്‍കി.വിവരം അക്ഷയ് കുമാറിന്റെ അമ്മയുടെ കാതിലും എത്തി, ഇതിനെ തുടര്‍ന്ന്അവർ തന്നെ  അദ്ദേഹത്തിനു വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു.അക്ഷയ് സ്ഥലത്തെത്തിയപ്പോള്‍ വിവരങ്ങള്‍ മനസ്സിലാക്കി  ഉടനെ ആരാധകന്റെ അരുകിലേക്ക് ഓടിയെത്തി.തന്റെ ആരാധ്യ നായകനെ കണ്ടെതും യുവാവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.തുടര്‍ന്ന് താൻ ഇനി മടങ്ങിപോകുന്നില്ലെന്ന് ശാഠ്യം പിടിച്ച ആരാധകനെ അക്ഷയ് കുമാർ ആശ്വസിപ്പിച്ച് കൈനിറയെ പണവും  ബസ്ടിക്കറ്റുമെടുത്താണ് തിരികെ യത്രയാക്കിയത്.