ആദര്‍ശ് കുംഭകോണം; മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെ തിരിച്ചുവിളിക്കണമെന്ന് ബിജെപി

single-img
23 December 2013

k-sankaranarayananരാജ്യത്തെ നടുക്കിയ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ ചട്ടങ്ങള്‍ ലംഘിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ ഉടന്‍ തിരിച്ചുവിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി അഴിമതിയെ വെള്ള പൂശുന്നതാണെന്നും ബിജെപി നേതാവ് വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.

സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗവര്‍ണര്‍ക്ക് ഒരുനിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിരസിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയും ദുരൂഹമാണ്. അശോക് ചവാന്‍ ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് അഴിമതിയില്‍ പങ്കുണെ്ടന്ന് അന്വേഷണ സമിതി കണെ്ടത്തിയതുമൂലമാണിതെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.