ലൈംഗിക പീഡനം: ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍

single-img
22 December 2013

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തമിഴ് ടി വി ചാനല്‍ ക്യാപ്റ്റര്‍ ടിവിയുടെ എഡിറ്റര്‍ അറസ്റ്റിലായി. വിജയകാന്തിന്റെ ഉടമസ്ഥയിലുള്ള ചാനലാണു ക്യാപ്റ്റന്‍ ടിവി .ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സ്ത്രീ ആണ് പരാതി നല്‍കിയത്. ഇവരെ ചാനലില്‍ നിന്ന് പിരിച്ചുവിട്ടതായിരുന്നു.ലൈംഗികാരോപണത്തെ തുടര്‍ന്നാണ് എഡിറ്റര്‍ ദിനേഷിനെ അറസ്റ്റു ചെയ്തത്. അതേസമയം പരാതി വ്യാജമാണെന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.