സയനേഡ് മോഹനന് വധശിക്ഷ

single-img
21 December 2013

മംഗലാപുരം:കൊടും കുറ്റവാളി സയനേഡ് മോഹനന് വധശിക്ഷയും 33 വര്‍ഷം ജീവപര്യന്തവും. യുവതികളുടെ അടുത്ത് പരിചയം ഭാവിച്ചെത്തുകയും തുടര്‍ന്ന് വളരെ തന്ത്രപൂര്‍വ്വം അവരെ വലയില്‍ വീഴത്തുന്നു മോഹന്‍ കുമാര്‍. ആദ്യം വിവാഹ വാഗ്ദാനം നല്‍കുന്നു, തുടര്‍ന്ന് വശീകരിച്ച് കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സയനേഡ് നല്‍കി കൊലപ്പെടുത്തുകയാണ് പതിവ്.കൊലക്ക് ശേഷം അവരുടെ ആഭരണവും പണവും തട്ടിയെടുത്തു മുങ്ങുന്നു.ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സയനേഡ് മോഹന്‍ പിടിയിലായത്.പ്രതിയുടെ കുറ്റകൃത്യം നീതികരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മരണശിക്ഷയില്‍ കുറഞ്ഞത് പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി.കെ നായിക്കാണ് സയനേഡ് മോഹന്റെ ശിക്ഷ വിധിച്ചത്