മുഖ്യമന്ത്രിക്കെതിരായ സമരം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് തീരുമാനം

single-img
20 December 2013

uparodham-2സംസ്ഥാനബത്ത് തുടര്‍ന്നുവരുന്ന മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചു. സമരത്തിന്റെ രീതി ഉടന്‍ മാറ്റാന്‍ കഴിയില്ലെന്ന് യോഗത്തില്‍ സിപിഎം നിലപാടെടുത്തു. ക്ലിഫ് ഹൗസ് ഉപരോധ സമരത്തിന്റെ രീതി മാറ്റണമെന്ന് സിപിഐയും ആര്‍എസ്പിയും നേരത്തെ പരസ്യ നിലപാട് എടുത്തിരുന്നു. ഇവര്‍ നിലപാട് യോഗത്തില്‍ ആവര്‍ത്തിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. ഇതോടെ മറ്റ് ഘടകകക്ഷികള്‍ സിപിഎം തീരുമാനം അംഗീകരിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് സമരത്തിനെതിരേ സന്ധ്യ എന്ന വീട്ടമ്മ പ്രതികരിച്ചതോടെയാണ് ആര്‍എസ്പിയും സിപിഐയും സമരത്തിനെതിരേ രംഗത്തുവന്നത്. എന്നാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ 10-ാം ദിവസവും ക്ലിഫ് ഹൗസ് ഉപരോധം നടന്നു. പത്താം ദിവസം നടന്ന ഉപരോധത്തില്‍ ആയിരത്തോളം വീട്ടമ്മമാരാണ് സമരത്തില്‍ അണിനിരന്നതെന്നതും ശ്രദ്ധേയമായി.