ഒന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ചെറിയ മേല്‍ക്കൈ

single-img
20 December 2013

Testഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280 റണ്‍സിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇപ്പോള്‍ 67 റണ്‍സിന്റെ ലീഡുണ്ട്. 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയുടെയും 48 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുടെയും പ്രകടനമാണ് ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിച്ചത്. ആറിന് 146 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍നിന്നു കരകയറ്റിക്കൊണ്ട് വെര്‍നോണ്‍ ഫിലാന്‍ഡറും(48) ഫാഫ് ഡുപ്ലസിയും(17) ക്രീസിലുണ്ട്. ഇവരുടെ കൂട്ടുകെട്ട് പൊളിക്കാനാവാത്തതാണ് ആദ്യ ദിനം ഇന്ത്യക്കു തിരിച്ചടിയായത്.