സുപ്രീം കോടതി മുന്‍ ജഡ്‌ജിക്കെതിരെ വീണ്ടും ലൈംഗികാരോപണം

single-img
20 December 2013

ഡല്‍ഹി:മുന്‍ ജസ്‌റ്റിസ്‌ എ.കെ. ഗാംഗുലിയുടെ വിവാദ ലൈംഗികാരോപണം കെട്ടടങ്ങും മുന്‍പെ സുപ്രീം കോടതിയിലെ മറ്റൊരു ജഡ്‌ജിക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നുവന്നു.അദ്ദേഹത്തിനു കീഴില്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തിരുന്ന നിമയവിദ്യാര്‍ഥിനിയാണ് പരാതിക്കാരി.ഇതുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം സഹിതം ചീഫ്‌ ജസ്‌റ്റിസ്‌ പി. സദാശിവന്‍ മുന്‍പാകെ വിദ്യാര്‍ഥിനി പരാതി സമര്‍പ്പിച്ചു.മുന്‍ ജസ്‌റ്റിസ്‌ എ.കെ.ഗാംഗുലിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു പീഡന കേസ് കോടതിയുടെ പരിഗണനയിലെത്തിയത്.എന്നാല്‍ വിരമിച്ച ജഡ്‌ജിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതിക്ക് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മുന്‍ ജസ്‌റ്റിസ്‌ ഗാംഗുലിക്കെതിരേ പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലെ വിവരങ്ങള്‍ നേരത്തെ അഡീ. സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ്‌ പുറത്തു വിട്ടിരുന്നു.ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന ഇത്തരം ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് നിയമ മന്ത്രാലയം.