ലണ്ടനില്‍ തിയേറ്റര്‍ മേല്‍ക്കൂര തകര്‍ന്ന് 80 പേര്‍ക്ക് പരിക്കേറ്റു

single-img
20 December 2013

Londonലണ്ടനിലെ അപ്പോളോ തിയേറ്ററില്‍ നാടക പ്രദര്‍ശനത്തിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് 80 ഓളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഷാഫിസ്ബറി അവന്യൂവിലെ തിയേറ്ററില്‍ ഹൗസ് ഫുള്‍ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തുകയായിരുന്നു. പ്ലാസ്റ്റര്‍ പൊളിഞ്ഞതിനെത്തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കാണികളുടെ മുകളിലേക്കാണ് മേല്‍ക്കൂര പൊളിഞ്ഞു വീണത്. ബാല്‍ക്കണിയുടെ ഒരു ഭാഗവും ഇതോടൊപ്പം തകര്‍ന്നു വീണു.