ജി കെ എസ് എഫ് ഏഴാമത് സീസൺ 22 മുതൽ

single-img
20 December 2013

തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ (ജി.കെ.എസ്.എഫ്) ഏഴാമത് സീസൺ 2013 ഡിസംബർ 22നു തുടങ്ങി 2014 ഫെബ്രുവരി അഞ്ചിനു സമാപിക്കും.ജി കെ എസ് എഫ്ന്റെ സംസ്ഥാനതല കൂപ്പൺ വിതരണോദ്ഘാടനം നാളെ മലപ്പുറത്തു തുടങ്ങും.

തിരുവനന്തപുരത്തു ചേർന്ന പത്രസമ്മേളനത്തിലാണു പട്ടിക ജാതി പിന്നോക്ക ക്ഷേമ ടൂറിസം മന്ത്രി എ.പി അനിൽ കുമാർ ഇക്കാര്യമറിയിച്ചത്.46 ദിവസങ്ങളിലായി ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാരോത്സവം സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയെ സജീവമാക്കും.
11 കോടിയോളം രൂപയുടെ സ്വർണ്ണ സമ്മാനങ്ങളും നാലു കോടി രൂപയുടെ ക്യാഷ് പ്രൈസുകളും ഉൾപ്പടെ 15 കോടി രൂപയുടെ സമ്മാനങ്ങളാണു ജി കെ എസ് എഫ് ഏഴാമത് സീസണെ ശ്രദ്ധേയമാക്കുന്നത്. മുൻ സീസണുകളിൽ നിന്നു വിത്യസ്തമായി ജില്ലാതലത്തിൽ പ്രതിവാര നറുക്കെട്പ്പുണ്ടാകും. ജി കെ എസ് എഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന – വിപണന- സാംസ്ക്കാരിക മേളയും ഇതോടൊപ്പം ഉണ്ടാകും.
ഒരു ലക്ഷത്തിനു മേൽ വ്യാപാര സ്ഥാപനങ്ങൽ ഏഴാമത് സീസണിൽ പങ്കാളികളാകുമെന്നു കണക്കാക്കുന്നു. വ്യാപാര സ്ഥാപനങ്ങളുടെ വൻ തോതിലുള്ള പങ്കാളിത്തം കൂടുതൽ ഉപഭോക്താക്കളെയും ജി.കെ.എസ്.എഫിലേക്ക് ആകർഷിക്കാൻ കാരണമാകും. ഇതു വഴി കൂപ്പൺ വിതരണവും രണ്ടു കോടിയിലേറെ ആകുമെന്നാണു പ്രതീക്ഷ. പ്രമുഖ നഗരങ്ങളിൽ രൂപപ്പെടുന്ന ജി.കെ.എസ്.എഫ് സ്ട്രീറ്റുകൽ ഫെസ്റ്റിവലിന്റെ മറ്റൊരു സവിശേഷതയായിരിക്കും.