ഡോ:ദേവയാനി ഖോബ്രഗേഡിന്റെ പിതാവ് നിരാഹാര സമരത്തിലേക്ക്

single-img
20 December 2013

ഡല്‍ഹി:ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ന്യൂയോര്‍ക്കില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിടയില്‍ ശക്തമായ സമരവുമായി ദേവയാനിയുടെ പിതാവ് ഉത്തം ഖോബ്രഗേഡ്.യു.എസിന്റെ നിഷേധാത്മക നിലപാടിന്‍ ഇന്ത്യ നേരത്തെ അതൃപ്തി രേഖപ്പെടുത്തിട്ടുണ്ട്.മാത്രമല്ല ചില കടുത്ത നടപടികളിലേക്കും കടന്നു.ഇതില്‍ യു.എസ്. സര്‍ക്കാര്‍ ജന്നിവ കരാറിനെ കൂട്ടുപിടിച്ച് ചില മലക്കം മറിച്ചില്‍ നടത്തിയത് വിവാദം കൂടുതല്‍ തലങ്ങളിലേക്ക് കടക്കാന്‍ ഇടയാക്കിയിരുന്നു.എന്നാല്‍ ഇന്ത്യ ആവശ്യപ്പെട്ട പോലെ യു.എസ്.സര്‍ക്കാര്‍ പര്‍സ്യമായി മാപ്പു പറയാന്‍ ഇതു വരെ തയ്യാറായില്ലെന്നു മാത്രമല്ല യു.എസ്.പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.ഇതിനു പിന്നാലെയാണ് ഡോ:ദേവയാനിയുടെ പിതാവും റിട്ട.ഐ.എ.എസ്സ്.ഉദ്യോഗസ്ഥനുമായ ഉത്തം ഖോബ്രഗേഡ് തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതുവരെ നിരാഹാരം നടത്തുമെന്ന് ഭീഷണി മുഴക്കീ മുന്നോട്ട് വന്നത്.ഇതു സംബന്ധിച്ച വിവരം അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു.തന്റെ മകള്‍ നിരപരാധിയാണെന്നും വ്യാജ കഥ ചമച്ച് പ്രതികൂട്ടിലാക്കി അപമാനിക്കുകയായിരുന്നു , അദ്ദേഹം കുറ്റപ്പെടുത്തി.പരാതിക്കാരിയായ സംഗീത രണ്ടു തവണ ഇന്റെര്‍വ്യൂവിന് ഹാജരായതിന് പുറമെ അവരുടെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ഫാറമായിരുന്നു വിസക്ക് സമര്‍പ്പിച്ചത്.കൂടാതെ പരാതിക്കാരി ആരോപിക്കും പോലെ $4500 ശമ്പളമായി കരാറില്‍ പറഞ്ഞിരുന്നില്ല.താന്റെ മകള്‍ക്കെതിരെയുള്ള വ്യാജ പരാതി പിന്‍വലിക്കുക്കയും,യു.എസ്.പരസ്യമായി മാപ്പുപറയാതെയും നിരാഹാരത്തില്‍ നിന്നും പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കൂടാതെ ഈ പ്രശ്നത്തില്‍ രാജ്യം കൈക്കൊണ്ട നിലപാടില്‍ അദ്ദേഹം സംതൃപ്തി അറിയിക്കാനും മറന്നില്ല.