ദക്ഷിണ സുഡാനില്‍ കലാപം; 500 പേര്‍ കൊല്ലപ്പെട്ടു

single-img
19 December 2013

AP_Sudan South Sudan_admiദക്ഷിണസുഡാനില്‍ ഞായറാഴ്ച ആരംഭിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ആയി. 800 പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ചയും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നുവെന്നു യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലൈയില്‍ താന്‍ പുറത്താക്കിയ വൈസ് പ്രസിഡന്റ് റിയക് മച്ചാറിന്റെ അനുയായികള്‍ സൈന്യത്തെ ആക്രമിച്ചതാണു കലാപത്തിനിടയാക്കിയതെന്നു ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ ഖീര്‍ പറഞ്ഞു. അധികാരം പിടിക്കാനുള്ള മച്ചാറിന്റെ ശ്രമം പരാജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ ജുബായിലുള്ള യുഎന്‍ വളപ്പില്‍ ഇതിനകം 20,000 ജനങ്ങള്‍ അഭയം തേടിയെന്നു യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനത്തു കര്‍ഫ്യൂ പ്രഖ്യാപിച്ചു.