രോഗി മരിക്കാനുണ്ടായ സംഭവത്തില്‍ ഡോക്ടർമാർക്ക് തടവു ശിക്ഷ

single-img
19 December 2013

കൊല്ലം : പുനലൂര്‍ ദീന്‍ ആശുപത്രിയില്‍ വച്ച് വന്ധ്യംകരണശസ്‌ത്രക്രിയയെ തുടര്‍ന്ന് യുവതി മരിക്കാനുണ്ടായ സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കേസ് കൊല്ലം ജില്ലാ കോടതിയുടെ പരിഗണനയില്‍ എത്തുകയായിരുന്നു.കേസിന്റെ വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ട് അഡീഷണല്‍ ജില്ലാ ജഡ്‌ജി തടവുശിക്ഷ വിധിച്ചു.ഇതില്‍ കോട്ടയം ചങ്ങനാശേരി മടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62) പുനലൂര്‍ ജയലക്ഷ്‌മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58)തിരുവനന്തപുരം കുമാരപുരം സ്വദേശി അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്‌ണന്‍ (45) നഴ്‌സുമാരായ പുന്നല മുതിരക്കാലയില്‍ അനിലകുമാരി (35)വടക്കോട്‌ മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവര്‍ക്കാണ് ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ശിക്ഷ ലഭിച്ചത്.