ഭീകരപ്രവര്‍ത്തനത്തിനു മുര്‍സിക്കെതിരേ കേസ്

single-img
19 December 2013

Murziഈജിപ്തില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഗൂഢാലോചന നടത്തി, വിദേശികള്‍ക്കു സൈനിക രഹസ്യം ചോര്‍ത്തിക്കൊടുത്തു എന്നീ കുറ്റങ്ങള്‍ക്ക് മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെയും 35 മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെയും വിചാരണ ചെയ്യാന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. പ്രതികളില്‍ 19 പേര്‍ മാത്രമേ കസ്റ്റഡിയിലുള്ളു. ബാക്കിയുള്ള 17 പേരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു. പലസ്തീന്‍ ഇസ്്‌ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസ്, ലബനനിലെ ഷിയാ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള എന്നിവയുമായി ബ്രദര്‍ഹുഡുകാര്‍ ഗൂഢാലോചന നടത്തുകയും ആയുധ കള്ളക്കടത്തിനു പദ്ധതിയിടുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.