നയതന്ത്രജ്ഞയുടെ അറസ്റ്റ്; സ്വവര്‍ഗാനുരാഗികളായ അമേരിക്കന്‍ നയതന്ത്രജ്ഞരെ അറസ്റ്റു ചെയ്യണം: യശ്വന്ത് സിന്‍ഹ

single-img
18 December 2013

yashwant_sinhaഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്ത് വസ്ത്രമുരിഞ്ഞ് അപമാനിച്ച സംഭവത്തോടുളള പ്രതിഷേധ സൂചകമായി സ്വവര്‍ഗാനുരാഗികളായ ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ അറസ്റ്റു ചെയ്യണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ.

അമേരിക്കയില്‍ കുറഞ്ഞ വേതനം നല്‍കുന്നത് കുറ്റകരമെന്നപോലെ സ്വവര്‍ഗാനുരാഗം സുപ്രീം കോടതി വിധിയനുസരിച്ച് രാജ്യത്ത് കുറ്റകരമാണ്. അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സഹചാരികളായ നിരവധി പേര്‍ക്ക് ഇന്ത്യ വീസ നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കണ്ടു. സ്വവര്‍ഗാനുരാഗികളായ സഹചാരികളാണ് ഇവര്‍. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവരെയെല്ലാം ഉടന്‍ അറസ്റ്റു ചെയ്യണമെന്നും സിന്‍ഹ പറഞ്ഞു.

വീസ ചട്ടലംഘനം ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി കൊബ്രഗഡയെയാണ് ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തത്. വീസ അപേക്ഷയില്‍ പറഞ്ഞ പ്രതിഫലം വീട്ടുജോലിക്കാരിക്ക് നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.