ആനിമേഷന്‍ പരിശീലനത്തിന്‍ ജി.എ മേനോന്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്

single-img
18 December 2013

തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റ് ആദ്യകാല വികസനത്തിന്‍ പ്രധാന സംഭാവനകള്‍ നല്‍കിയ ടൂണ്‍സ് ആനിമേഷന്‍ , യു.എസ്. ടി ഗളോബല്‍ എന്നീ കമ്പിനിയുടെ സ്ഥാപകനായ ജി. എ മേനോന്റ്  പേരില്‍ ടൂണ്‍സ് ആനിമേഷന്‍ പരിശീലനത്തിനായി സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്‍. ഫൈന്‍ ആര്‍ട്ട്സില്‍ ബിരുദമുള്ളവര്‍ക്കും കേരള സര്‍ക്കാര്‍ ടെക്ക്നിഷന്‍ എജ്യൂക്കേഷന്‍(K.G.T.E) സര്‍ട്ടിഫിക്കേറ്റ് നേടിയവര്‍ക്കും (മുന്‍ ഗണനയായി പരിഗണിക്കും) ,ഫൈന്‍ ആര്‍ട്ട്സിലോ, പെയ്ന്റിഗിലോ, ഡ്രോയിഗിലോ താത്പര്യമുള്ളവര്‍ക്കും പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

12 മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ കാരക്റ്റര്‍ മോഡലിഗ്. ലൈറ്റിഗ്, ബാക്ക്ഗ്രൌണ്ട്, ഓര്‍ഗാനിക്ക് കാരക്റ്റര്‍ ടെക്സ്ചറിഗ്, കാരക്റ്റര്‍ റിഗ്ഗിംഗ്, കാരക്റ്റര്‍ ആനിമേഷന്‍ ആന്റ് പാര്‍ട്ടിക്കിള്‍ ഇഫക്റ്റ്, ഡൈനാമിക്സ് അന്റ് കമ്പോസിറ്റിംഗ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.വിജയകരമായി പൂര്‍ത്തിയാക്കുന്നവ്ര്ക്ക് മൂന്നുമാസം ഇന്റര്‍ണല്‍ ഷിപ്പ് ചെയ്യാനുള്ള അവസരം നല്‍കുന്നതാണെന്ന് സെന്റര്‍ ഹെഡ് അജിത്ത് കുമാര്‍ .സി അറിയിച്ചു.

സ്കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍  www.toonzacademy.com എന്ന വെബ് സൈറ്റില്‍ ഓണ്‍ ലൈന്‍ അപേക്ഷ നല്‍കേണ്ടതാണ്‍. അവസാന തീയതി ഡിസംബര്‍ 26, 2013, ബന്ധപ്പെടാവുന്ന നമ്പര്‍ 09249494908