ധനുമാസതിരുവാതിര ഓർമ്മയിൽ മാത്രം

single-img
18 December 2013

ഗൃഹാതുരതയുടെ ശേഖരത്തിൽ ധനുമാസതിരുവാതിരയും കുത്തിനിറക്കയാണു മലയാളികൽ. തറവാട്ടുമുറ്റത്ത് ഒത്തുകൂടിയ സുമഗലികളും കന്യകമാരും ധനുമാസ നിലാവിൽ ഒരുമയോടെ മെയ് വഴക്കത്തോടെ തിരുവാതിര കളിക്കുമായിരുന്നു. ഇന്നു തറവാടു മുറ്റമില്ല. ഒരുമയോടെ കളിക്കൻ കൂട്ടരുമില്ല. പുതു തലമുറക്കു മുത്തശ്ശിമർ പറയുന്ന കഥയിലെ കാണാത്ത അറിയാത്ത നുണകളാണു ധനുമാസ തിരുവാതിര. മഞ്ഞു പെയ്യുന്ന പുലരിയിലും സൂര്യോദയത്തിനു മുൻപ് തിരുവാതിരപ്പാട്ടു പാടി മുങ്ങിത്തുടിച്ച് കുളിച്ച് നോയമ്പ് നോറ്റ്, ഉറക്കമൊഴിച്ച് എട്ടടങ്ങഴി വെച്ചു കഴിച്ച് പാതിരാപ്പൂ ചൂടി തിരുവാ‍തിരകളിക്കുന്ന മങ്കമാർ സ്വപ്നത്തിൽ മാത്രമെ ഉണ്ടാകു. കലോത്സവങ്ങളിൽ രക്ഷിതാക്കളും കുട്ടികളും ഇതേ തിരുവാതിരപ്പാട്ടുകൽ ശേഖരിക്കാൻ നെട്ടോട്ടമോടും. മത്സരബുദ്ദിയോടെ മക്കളെ പഠിപ്പിക്കും പോയ കാലത്തിന്റെ ഓർമ്മകൽ കലോത്സവങ്ങളിലൂടെയും ഓണാഘോഷങ്ങളിലൂടെയും നമുക്ക് കാണാം.
കന്യകമാർ ഉത്തമന്മാരായ വരനെ കിട്ടുവാനും, സുമഗലികൾ ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുമാണു ധനുമാസത്തിലെ തിരുവാതിര നോയമ്പു നോൽക്കുന്നത്.മങ്കമാർ കുളിച്ചു പൊട്ടുതൊട്ടു ദശപുഷ്പം ചൂടി പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന ആകാശത്തിനു താഴെ നിലാവു കണ്ട് ചുവടു വെയ്ക്കുന്ന കാഴ്ച നമുക്ക് അന്യമാണു. സ്വപ്നങ്ങളിൽ ഓർമ്മയിൽ വന്നേക്കം ധനുമാസനിലാവും കുളീരും തിരുവാതിരയും.