രണ്ടു മക്കളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

single-img
18 December 2013

goth-girl-blood-splatterരണ്ടുമക്കളെയും വീടിനു സമീപത്തെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയശേഷം മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുനാവായ ചേരുരാലില്‍ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാവഞ്ചേരിയിലെ പനവളപ്പില്‍ റഫീഖിന്റെ മക്കളായ മുഹമ്മദ് സിബില്‍ (9). ഫാത്തിമ റിഷിദ(7) എന്നിവരാണ് മരിച്ചത്.

ചേരൂലാലിലെ പന്തല്‍പറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ ആയിഷയാണ് കുട്ടികളെ കുളത്തിലെറിഞ്ഞശേഷം ജീവനൊടുക്കാന്‍ശ്രമിച്ചത്. രണ്ടുകൈകളിലും മുറിവേല്‍പിച്ച ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. വീടിനു സമീപത്തെ കുളത്തിലാണ് മക്കളെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടില്‍ താമസിച്ചുവരികയായിരുന്നു.