ലോക്പാൽ ലോക്സഭ പാസ്സാക്കി

single-img
18 December 2013

ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കി. ഒരു വിഭാഗത്തിന്‍െറ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബാല്‍ പാസാക്കിയത്. അതേസമയം ബില്ലില്‍ പ്രതിഷേധിച്ച് സമാദ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.

കപില്‍ സിബലാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ചരിത്രപരമായ നിയോഗമാണിതെന്നും ബില്‍ പാസ്സാക്കാന്‍ എംപിമാര്‍ ഒന്നിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

2011 ലോക്സഭ പാസാക്കിയ ബില്‍ ഭേദഗതികളോടെയാണ് കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയത്. ജനഹിതം അറിഞ്ഞ് രാഷ്ട്രീയത്തിനപ്പുറം ബില്‍ പാസാക്കാന്‍ സഹകരിച്ചതിന് മന്ത്രി കപില്‍ സിബല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞു