രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

single-img
17 December 2013

rahul-gandhi-to-lead-congress-from-front-in-ls-polls-sachin-pilot_100913044626യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധിയെ അടുത്ത മാസം പ്രഖ്യാപിച്ചേക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്തപരാജയവും പ്രധാനമന്ത്രിസ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്നു ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി സൂചന നല്‍കി. ഇന്നലെ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിനുശേഷം പുറത്തിറങ്ങിയ ദ്വിവേദി, എഐസിസി സമ്മേളനത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായേക്കുമെന്നു സൂചന നല്‍കി.