പാക്കിസ്ഥാനില്‍ ഷിയ വിഭാഗം പാര്‍ട്ടിയുടെ നേതാവിനെ വെടിവെച്ചു കൊന്നു

single-img
17 December 2013

allasthuപാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഷിയ വിഭാഗം പാര്‍ട്ടിയുടെ നേതാവ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഷിയ വിഭാഗത്തിന്റെ രാഷ്രീയ പാര്‍ട്ടിയായ തെഹരീക്ക് ഇ നിഫാസ് ഫിക്ക ജഫേറിയയുടെ നേതാവായ അല്ലാമ നാസിര്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ ആയുധധാരികള്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാസിര്‍ അബ്ബാസിനു നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാസിര്‍ അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആയിരക്കണക്കിനു പാര്‍ട്ടി അനുയായികളാണ് നാസിര്‍ അബ്ബാസിന്റെ മരണവിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് തടിച്ചു കൂടിയത്.