ലോക്പാല്‍ ബില്‍ ഇന്ന് പാസ്സാക്കിയേക്കും

single-img
17 December 2013

ഡല്‍ഹി: ലോക്പാല്‍ ബില്‍ ഇന്ന് പാസ്സാക്കിയേക്കും.ഇതിനായി സ്പീക്കര്‍ നേരത്തെ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയിരുന്നു,യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും ഇതിനനുകൂലമായി നിലപാടെടുത്ത സഹചര്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്നു.ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്റ്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ബില്ലില്‍ നിര്‍ദേശിച്ച എല്ലാ ഭേദഗതികളും കണക്കിലെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.