മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍ തുടങ്ങി

single-img
17 December 2013

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി.അതി രാവിലെ മുതല്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കാനായ് എത്തിയവരുടെ നീണ്ട നിര പ്രകടമായിരുന്നു.ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിക്കു പുറത്ത് എല്‍.ഡി.എഫിന്‍്റെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു.നിലവില്‍ ഇടതുമുന്നണിയുടെ ഉപരോധ സമരവും കൂടാതെ മാവോയിസ്റ്റ് ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി വന്‍സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തീട്ടുള്ളത്.