ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്‌ട്രേലിയ ആഷസ് നേടി

single-img
17 December 2013

Cricketചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് ഓസ്‌ട്രേലിയ കിരീടം തിരിച്ചുപിടിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ 150 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ ചാരമാക്കിയത്. 251/5 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്ക്‌സ് എന്ന ഒറ്റയാനിലായിരുന്നു പ്രതീക്ഷ. 120 റണ്‍സ് നേടി സ്റ്റോക്ക്‌സ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. സ്റ്റോക്ക്‌സിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് പെര്‍ത്തില്‍ പിറന്നത്.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 385, രണ്ടാം ഇന്നിംഗ്‌സ് 369/6 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 251, രണ്ടാം ഇന്നിംഗ്‌സ് 353.