ചൈനീസ് നുഴഞ്ഞുകയറ്റ വാര്‍ത്ത തള്ളിക്കളയാനാവില്ല: എ.കെ. ആന്റണി

single-img
17 December 2013

ak_antony_defencetech.inഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായെന്ന വാര്‍ത്ത തള്ളിക്കളയാനാവില്ലെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി. എങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒക്ടോബറില്‍ ഒപ്പിട്ട അതിര്‍ത്തി-പ്രതിരോധ സഹകരണ കരാര്‍ പ്രകാരം ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്നുതന്നെ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍നിന്ന് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. അതിര്‍ത്തിയില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച ധാരണയിലെത്താനാവും ചര്‍ച്ചകളില്‍ ശ്രമിക്കുക. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.