ചിലിയിൽ വീണ്ടും ഇടത്

single-img
16 December 2013

സാന്‍്റിയാഗോ: ചിലിയിലെ പ്രസിഡന്‍്റ് സ്ഥാനത്തേക്ക് സ്ത്രീകള്‍ മാത്രം മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മിഷേല്‍ ബാഷ്ലറ്റിന് ജയം.രണ്ടാം തവണയാണ് മിഷേല്‍ ബാഷ്ലറ്റ് ചിലിയുടെ പ്രസിഡന്‍്റാകുന്നത്.
വലതുപക്ഷ പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്‍്റ് ഡെമോക്രാറ്റിക് യൂണിയന്‍്റെ ഇവ്ലിന്‍ മാത്തേയിയെയാണ് ബാഷ്ലറ്റ് പരാജയപ്പെടുത്തിയത്. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബാഷ്ലറ്റ് 62.3 ശതമാനം വോട്ടു നേടി. 1989 ന് ശേഷം ചിലിയില്‍ പ്രസിഡന്‍്റ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. ഇവ്ലിന്‍ മാത്തേയിക്ക് 37.7 ശതമാനം വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ വന്നതിനത്തെുടര്‍ന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ ബാഷ്ലറ്റ് 47 ശതമാനം വോട്ടുനേടി മുന്നിലത്തെിയിരുന്നു. ഇവ്ലിന്‍ മാത്തേയി 25 ശതമാനം വോട്ടും നേടി.
1990 ല്‍ പട്ടാള ഭരണാധികാരിയായ അഗസ്റ്റോ പിനോഷറ്റ് അധികാരമൊഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു നേതാവ് രണ്ടു തവണ പ്രസിഡന്‍്റാകുന്നത്. 2006 മുതല്‍ 2010 വരെ പ്രസിഡന്‍്റായിരുന്ന ബാഷ്ലറ്റ് ചിലിയിലെ ആദ്യ വനിതാ പ്രസിഡന്‍്റു കൂടിയാണു.
2014 മാര്‍ച്ചില്‍ മിഷേല്‍ ബാഷ്ലറ്റ് അധികാരമേല്‍ക്കും. ഭരണഷക്ഷിയായ അലിയാന്‍സ സഖ്യത്തിന്‍്റെ പിന്തുടര്‍ച്ചയായാണ് ഇവ്ലന്‍ മാത്തേയിയെ പ്രസിഡന്‍്റ് സ്ഥാനാര്‍ഥഠയാക്കിയത്. തെരഞ്ഞെുപ്പില്‍ വന്‍ വിജയം നേടിയ ബാഷ്ലറ്റിനെ നിലവിലെ പ്രസിഡന്‍്റ് സെബാസ്റ്റ്യന്‍ പെനേര അഭിനന്ദിച്ചു.സ്ത്രീകള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗമായ യു.എന്‍ വിമണിന്‍്റെ പ്രഥമ അധ്യക്ഷയായും ബാഷ്ലറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.