സിറിയയില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് തെളിഞ്ഞു

single-img
14 December 2013

സിറിയന്‍ ആഭ്യന്തര കലാപത്തിനിടെ രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് തെളിഞ്ഞതായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍. യു.എന്‍. സംഘം നടത്തിയ പരിശോധനയില്‍ അഞ്ചിടത്ത് രാസായുധങ്ങളുടെ സാന്നിധ്യം കണ്ടെത്താനായെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു. ആഭ്യന്തര കലാപത്തിനിടെ രാസായുധം പ്രയോഗിച്ചവരെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. നിരവധി കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ രാസായുധ പ്രയോഗത്തിന് ഉത്തരവാദികളായവരെ ബഹിഷ്കരിക്കാന്‍ സമൂഹത്തിന് ധാര്‍മികമായും രാഷ്ട്രീയമായും ബാധ്യതയുണെന്നും അദ്ദേഹം പറഞ്ഞു

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരായ പ്രക്ഷോഭത്തില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.