സമരങ്ങള്‍ തോറ്റിട്ടും സിപിഎം പാഠം പഠിക്കുന്നില്ല

single-img
14 December 2013

സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.ഐ.എം  പാഠം പഠിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പ്രാകൃത സമരങ്ങള്‍ സി.പി.ഐ.എം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നും മുകുന്ദന്‍ പറഞ്ഞു.സമരങ്ങള്‍ക്കെതിരെ പ്രതികരിച്ച സന്ധ്യയില്‍ നിന്ന് കേരള രാഷ്ട്രീയ നേതാക്കള്‍ ഒരു പാഠം പഠിക്കണം. അല്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്കു നേരെ ചൂലുകൾ പാഞ്ഞുവരും.സിപിഎമ്മിനെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കൈത്തില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടിരുന്നു. ഡല്‍ഹിയിലെ ജനവിധി ജനങ്ങളെ മറക്കുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിമുടക്കിയല്ല. അവധി ദിവസങ്ങളിലും പണിയെടുത്ത് സമരം ചെയ്യാന്‍ അണികളെ ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും മുകുന്ദന്‍ പറഞ്ഞു.