കേരള കോണ്‍ഗ്രസ് (എം) ഡോ. ജോര്‍ജ്ജ് മാത്യുവിന്റെ ചരമവാര്‍ഷികം ആചരിച്ചു.

single-img
14 December 2013

പത്തനംതിട്ട:- കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് ചെയര്‍മാനും, പത്തനംതിട്ട മുന്‍ എം.എല്‍.എ യും ആയിരുന്ന ഡോ.ജോര്‍ജ്ജ് മാത്യുവിന്റ് 30-താം ചരമവാര്‍ഷികം കേരളാ കോണ്‍ഗ്രസ് (എം) വിപുലമായ പരിപാടികളോടെ 2014 ഡിസബര്‍ 14 ശനിയാഴ്ച രാവിലെ 10.30 ന്‍ തിരുവല്ല ബിലീവേഴ്സ്  ചര്‍ച്ച് യൂത്ത് സെന്ററില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യതു. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം മാണി അദ്ധ്യക്ഷനായിരുന്നു.രാജ്യസഭാ ഉപദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി,പാര്‍ട്ടി വര്‍ക്കിംഗ് ചെയ്യര്‍മാനും ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. 1977 മുതല്‍ പത്തനംതിട്ട എം.എല്‍.എ യായിരുന്ന ഡോ. ജോര്‍ജ്ജ് മാത്യു ആണ്‍ പത്തനംതിട്ട ജില്ലക്കു വേണ്ടി കേരള നിയമസഭയില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്.