പ്രശസ്ത ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു

single-img
14 December 2013

ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രകലയില്‍ മലയാളിയുടെ പേര് കടല്‍കടത്തിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു സിഎന്‍ കരുണാകാരന്‍. . മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി. ഡി.പി.റോയ് ചൗധരിയും കെ.എസി.എസ്.പണിക്കറും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.

ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്.