സൈന്യം ഇടപെടില്ലെന്നു തായ് പ്രധാനമന്ത്രി

single-img
12 December 2013

9153ri-Yingluck_Shinawatra9153ri-Yingluck_Shinawatra9153ri-Yingluck_Shinawatra9153ri-Yingluck_Shinawatraതായ്‌ലന്‍ഡില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ സൈന്യം ഇടപെടില്ലെന്നു പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര പ്രത്യാശിച്ചു. ഏഴുവര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി താക്‌സിന്‍ പുറത്തായത് സൈനിക അട്ടിമറിമൂലമാണ്. അതിനുശേഷവും പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു അട്ടിമറിക്ക് സൈന്യം മുതിരില്ലെന്ന് താക്‌സിന്റെ സഹോദരിയായ യിംഗ്‌ലക്ക് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു

യിംഗ്‌ലക്ക് ഷിനവത്രയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നു സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് സുതേപ് ആവശ്യപ്പെട്ടു. ഇന്നു സൈനിക നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏതു നിര്‍ദേശത്തെയും പിന്തുണയ്ക്കുമെന്നും എന്നാല്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പദ്ധതിയില്ലെന്നും സൈനികമേധാവി ജനറല്‍ പ്രയൂത് വ്യക്തമാക്കി. തായ്‌ലന്‍ഡില്‍ 80 വര്‍ഷത്തിനുള്ളില്‍ സൈന്യം 18 തവണ അട്ടിമറി നടത്തിയിട്ടുണ്ട്.