പാര്‍ട്ടിയില്‍നിന്നു പൂര്‍ണ പിന്തുണ കിട്ടുന്നുണെ്ടന്നു മുഖ്യമന്ത്രി

single-img
12 December 2013

Kerala Chief Minister Oommen Chandy meet E. Ahmedപാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍നിന്നും പൂര്‍ണ പിന്തുണയാണു ലഭിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ താന്‍ പൂര്‍ണതൃപ്തനാണെന്നും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങള്‍ വച്ചുകൊണ്ടാണിതു പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ചു. ഇതിനുമുമ്പ് ഇങ്ങനെയായിരുന്നില്ല. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. അവര്‍ അതു തിരിച്ചറിയുന്നുണ്ട്. കരിങ്കൊടി കാട്ടി വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്നു പ്രതിപക്ഷം വിചാരിച്ചാല്‍ തെറ്റി. കേരളത്തില്‍ കഴിഞ്ഞ നാളുകളില്‍ ഈ സമരങ്ങളൊക്കെ നടന്നപ്പോള്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.