ജയിലുകളിലെ ആഡംബര ജീവിതത്തെക്കുറിച്ചു സമഗ്ര അന്വേഷണം വേണം: ചെന്നിത്തല

single-img
11 December 2013

ramesh chennithalaസംസ്ഥാനത്തെ ജയിലുകളില്‍ പ്രതികള്‍ക്കു ലഭിക്കുന്ന ആഡംബര ജീവിതത്തേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടി.പി. വധക്കേസിലെ പ്രതികളെ തടങ്കലില്‍ പാര്‍പ്പിച്ച കോഴിക്കോട് സെന്‍ട്രല്‍ ജയിലില്‍ കെ.കെ. ലതിക എംഎല്‍എ സന്ദര്‍ശിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. കാസര്‍കോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 11 ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുവനന്തപുരത്ത് ഏകോപന സമിതി ചേരും. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നാലു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തേക്കുറിച്ച് ആത്മപരിശോധന നടത്തും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ചയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.