ശ്രവ്യയും മൈഥിലിയും സുഹൃത്തുക്കള്‍; ഷാഫിയെ പരിചയമില്ല: ഫയാസ്

single-img
11 December 2013

Fayas_9മൈഥിലിയും ശ്രവ്യയും തന്റെ സുഹൃത്തുക്കളാണെന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസ്. എന്നാല്‍
ടിപി വധക്കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന ഷാഫിയെ തനിക്കു പരിചയമില്ലെന്ന് ഷാഫിയുമായുള്ള ബന്ധം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫയാസ് മറുപടിപറഞ്ഞു.

പരിചയമുണെ്ടന്ന് ഷാഫി പറഞ്ഞെങ്കില്‍ അത് അയാളോടു തന്നെ ചോദിക്കണമെന്നു പറഞ്ഞ ഫയാസ് കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നും പറഞ്ഞു.