ആക്ട്‌ ഓഫ് കില്ലിങ്ങ് പ്രേക്ഷക ശ്രദ്ധ നേടിയ ലോക സിനിമ

single-img
10 December 2013
ActOfKilling-621x312കമ്മ്യൂണിസ്റ്റുകാർ  ശ്വാസം പിടിച്ചു കണ്ട സിനിമ എന്നു  പറയുന്നതാകും ഏറെ യോജിക്കുക. അൻവർ, സായ എന്നീ സുഹൃത്തുക്കൾ അടങ്ങുന്ന സംഘം പതിനായിരക്കണക്കിന്  കമ്മ്യൂണിസ്റ്റൂകാരെ കൊന്നു തള്ളുന്ന കഥകളാണ് സിനിമയിലുടനീളം.ഷെഡ്യുളിലുള്ളതിനെക്കാൾ തവണ പ്രദർശിപ്പിച്ച സിനിമ കൂടിയാണിത് . ഓരോ നിമിഷവും ഇമ വെട്ടാതെ കാണാനുള്ള എല്ലാ രസക്കൂട്ടുകളും ഈ സിനിമയിലുണ്ട്. ക്രൂരതക്കിടയിലെ തമാശയെന്നോണം  സഹനടന്റെ തമാശകളും പ്രേക്ഷകരെ രസിപ്പിക്കുന്നു.
                              യൗവനകാലത്ത് അൻവറും സുഹൃത്തുക്കളും മൂവി തീയറ്റർ ഗാങ്ങ്  സ്റ്റൊഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്ലാക്ക് ടിക്കറ്റുകളുടെ കച്ചവടത്തിന്റെ  കുത്തക അവർക്കായിരുന്നു .ചലച്ചിത്ര പ്രദർശനങ്ങളെ  തങ്ങളുടെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമായി സ്വീകരിച്ച് കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് അവർ നീങ്ങുന്നു.1965 ൽ
ഇൻഡോനേഷ്യൻ  സൈന്യം മരണ സേന രൂപീകരിച്ചപ്പോൾ അവരെ  അതിൽ ഉൾപ്പെടുത്തുന്നു. അത്രക്കും അക്രമം നടത്താൻ കഴിവുള്ളവരാണ് അൻവറും  സംഘവും