കോഴിക്കോട് ജയിലില്‍ നിന്നും ഒരു ഫോണ്‍ കൂടി കണ്ടെത്തി

single-img
10 December 2013

jailകോഴിക്കോട് ജില്ലാ ജയിലിനുള്ളിലെ പ്രതികളുടെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നല്കി ജയില്‍ വളപ്പിനുള്ളില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണെ്ടടുത്തു. രാവിലെ 8.15-ഓടെ ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണെ്ടടുത്തത്. പൊതുകുളിമുറിയുടെ സമീപം മണ്ണിളക്കിമാറ്റി ഫോണ്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച് മുകളില്‍ ഇഷ്ടിക വച്ച നിലയിലായിരുന്നു. ഫോണിനുള്ളില്‍ സിംകാര്‍ഡുമുണ്ടായിരുന്നു. അതേസമയം സാധാരണ ഫോണാണ് കണെ്ടത്തിയത്. ജയിലിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വഴി ഫെയ്‌സ്ബുക്ക് ഉപയോഗിച്ചെന്നാണ് കേസ്. ഫോണ്‍ അന്വേഷണസംഘത്തിനു കൈമാറി.