ഡല്‍ഹിയിലെ അവസ്ഥ കേരളത്തിലുണ്ടാകില്ലെന്ന് ആര്യാടന്‍

single-img
10 December 2013

ARYADAN_MUHAMMEDഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍രഗസ് ദയനീയമായി പരാജയപ്പെട്ട അവസ്ഥ കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടാകില്ലെന്നും ഇവിടെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നോ രണേ്ടാ സീറ്റ് കുറഞ്ഞേക്കാം. ഡല്‍ഹിയിലെ തോല്‍വിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണു മിസോറാമിലെ വിജയമെന്നും ആര്യാടന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയായിരിക്കുമോ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന,് അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള ആളാണെന്നായിരുന്നു ആര്യാടന്റെ മറുപടി.