ആംആദ്‌മി പ്രകടനവും പൊതുസമ്മേളനവും തിരുവനന്തപുരത്ത്

single-img
10 December 2013

പേരൂര്‍ക്കട: ഡല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടി നേടിയ വിജയത്തെതുടര്‍ന്ന്‌ തലസ്‌ഥാനത്തു  പ്രവര്‍ത്തകര്‍ ഒത്തുകൂടി ആംആദ്‌മിപാര്‍ട്ടി ജില്ലാ ഘടകം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റായി ആര്യനാട്‌ വാസുദേവ്‌, വൈസ്‌ പ്രസിഡന്റ്‌ തൃദീപ്‌ രത്നാകരന്‍, ജനറല്‍ സെക്രട്ടറി ഷാജി ഇറവൂര്‍, ട്രഷറര്‍ പ്രദീപ്‌ രത്നാകരന് കൂടാതെ രക്ഷാധികാരി സുരേഷ്‌കുമാര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.  മുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തതായി കണക്കാക്കുന്നു. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്ന്‌  പാര്‍ട്ടി വിട്ടവരാണ്‌ എ.എ.പിയില്‍ ചേര്‍ന്നതെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ തൃദീപ്‌ രത്നാകരന്‍ യോഗത്തില്‍ പരാമര്‍ശിച്ചു.കൂടാതെ  ഈമാസം 21ന്‌ തലസ്‌ഥാനത്ത്‌ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന്‌  ജില്ലാ കമ്മിറ്റി അറിയിച്ചു.