വാട്‌സ് ആപ്പിലൂടെ ദേശ വിരുദ്ധ സന്ദേശങ്ങള്‍:രണ്ട് പേർ അറസ്റ്റില്‍

single-img
9 December 2013

വാട്‌സ് ആപ്പ് വഴി ദേശ വിരുദ്ധ സന്ദേശങ്ങള്‍ അയക്കുകയും രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് ആദൂരിലെ മുഹമ്മദ് സിറാജുദ്ദീന്‍, പി എം ഉസ്മാന്‍ എന്നിവരാണ് പിടിയിലായത്.ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ സൗജന്യമായി വോയ്‌സ് മെസ്സേജ്, ചിത്രങ്ങള്‍, ടെക്‌സ്റ്റ് മെസ്സേജ്, ദൃശ്യങ്ങള്‍ എന്നിവ കൈമാറാന്‍ സഹായിക്കുന്ന അപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്.ഡിസംബര്‍ ആറിനാണ് ഇവര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ദേശവിരുദ്ധ സന്ദേശമയച്ചതെന്ന് പോലീസ് പറഞ്ഞു.