ഉമ്മൻചാണ്ടിയെ പുറത്താക്കാന്‍ ജനങ്ങൾ ചൂലെടുക്കേണ്ടിവരും: വി.എസ്‌

single-img
9 December 2013

മുഖ്യമന്ത്രിയെ പുറത്താക്കാൻ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫിന്‍റെ അനിശ്ചിതകാല ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെയും ഓഫീസിനെയും സോളാര്‍ കേസിന്റെ അന്വേഷണ പരിധിയില്‍ പെടുത്തുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സരിതയും ചേര്‍ന്നാണ് കള്ളക്കമ്പനി നടത്തിയത്. ഏതോ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താമെന്ന കള്ളക്കളി നടക്കില്ല -വിഎസ് പറഞ്ഞു. ഡല്‍ഹിയില്‍ ഉമ്മന്‍ ചാണ്ടി പ്രചാരണം നടത്തിയ സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടുവെന്നും വി.എസ് പറഞ്ഞു. സെക്രട്ടേറിയറ്റ് ഉപരോധം പെട്ടെന്ന് അവസാനിപ്പിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു.