തട്ടാനൊപ്പം മണി കസ്റ്റംസ് ഓഫീസിൽ

single-img
9 December 2013

ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി കസ്റ്റംസിന് മുമ്പാകെ ഹാജരായി. കഴിഞ്ഞയാഴ്ച കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മണിയുടെ 22 പവന്‍ സ്വര്‍ണത്തിന്റെ വള ധരിച്ചിരുന്നു. നികുതി അടയ്ക്കാതെ ഇത്രധികം സ്വര്‍ണം കൈവശം വച്ചത് കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ വള ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിഞ്ഞ ശേഷം പരിശോധനയോട് സഹകരിക്കാതെ പുറത്തേക്കു പോകുകയായിരുന്നു

തട്ടാനോടൊപ്പമാണ് മണി കസ്റ്റംസിന് മുമ്പില്‍ ഹാജരായത്. വള സ്വര്‍ണം പൂശിയതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മണി അറിയിച്ചു