കെ കെ ലതികയുടെ ജയിൽ സന്ദർശനം അന്വേഷിക്കും

single-img
9 December 2013

ഫേസ്ബുക്ക് വിവാദത്തിനു പിന്നലെ കെ.കെ ലതിക എംഎല്‍എ കോഴിക്കോട് ജില്ലാ ജയിലില്‍ നടത്തിയ സന്ദര്‍ശനം പോലീസ് അന്വേഷിക്കുന്നു. ടി.പി വധക്കേസിലെ പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ലതിക ജയിലില്‍ എത്തിയത്. ടി.പി. കേസിലെ റിമാന്‍ഡ് പ്രതിയായ ഭര്‍ത്താവ് പി. മോഹനനെ കാണാനാണ് ലതിക എത്തിയത്.വസ്ത്രങ്ങളടങ്ങിയ മൂന്നു കവറുകളുമായിട്ടാണ് ലതിക മോഹനനെ കാണാനെത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്തിന് ശേഷമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പ്രവര്‍ത്തനരഹിതമായതെന്ന ആക്ഷേപവും ശക്തമാണ്. ഫോണുകള്‍ ജയിലില്‍ നിന്ന് പുറത്തേക്ക് കടത്തിയോ അതോ അവ സെപ്റ്റിക് ടാങ്കില്‍ കളഞ്ഞോ എന്ന സംശയമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്. പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ പൈപ്പില്‍ നിന്നാണ് ശനിയാഴ്ച ഒരു ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തനിക്കെതിരായ വാര്‍ത്ത ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് കെ.കെ ലതിക പ്രതികരിച്ചു.